കൊച്ചി: കൊച്ചി റേഞ്ച് ഐജിയായി വിജയ് സാക്കറെ ചുമതലയേറ്റു. നിലവിൽ റേഞ്ച് ഐജിയായിരുന്ന പി. വിജയനെ തിരുവനന്തപുരത്തെ ഹെഡ് ക്വാർട്ടേഴ്സിൽ ഭരണവിഭാഗം ഐജിയായി നിയമിച്ചിട്ടുണ്ട്. നേരത്തെ ഈ സ്ഥാനം വഹിച്ചിരുന്നത് വിജയ് സാക്കറെയായിരുന്നു.
പോലീസ് സേനയുടെ തലപ്പത്ത് നടന്ന വൻ അഴിച്ചുപണിയുടെ ഭാഗമായിട്ടാണു പുതിയമാറ്റം. അഴിമതിക്കെതിരെയുള്ള തന്റെ മുൻകാല നിലപാടുകളിൽ ഉറച്ചു നിൽക്കുമെന്നും അന്വേഷണങ്ങളിൽ ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുമെന്നും ഐജി വിജയ് സാക്കറെ വ്യക്തമാക്കി.
കൊച്ചി റേഞ്ച് ഐജിയായി വിജയ് സാക്കറെ ചുമതലയേറ്റു
12:56 AM Jan 23, 2018 | Deepika.com