കോഴിക്കോട്: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്യുംബസ് എഡ്യൂക്കേഷനൽ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനത്തിൽ നാഷണൽ ടാലന്റ് ക്വിസ് മത്സരം നടത്തും. പൂർണമായും ഓൺലൈൻ വഴിനടത്തുന്ന മത്സരത്തിൽ 13 മുതൽ 25 വരെ വയസുള്ളവർക്ക് പങ്കെടുക്കാമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെയാണു മത്സരം. എഡ്യൂംബസ് എന്നുപേരുള്ള ഐഎസ്ഒ അല്ലെങ്കിൽ ആൻഡ്രോയിഡ് ആപ് ഡൗൺലോഡ് ചെയ്തോ www.edumpus.com എന്ന വെബ്സൈറ്റ് വഴിയോ മത്സരത്തിൽ പങ്കെടുക്കാം.
ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർഥിക്ക് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റുമാണു സമ്മാനം. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് നൽകും. വാർത്താസമ്മേളനത്തിൽ എഡ്യൂംബസ് എഡ്യൂക്കേഷണൽ ഓർഗനൈസേഷൻ ഡയറക്ടർ കെ.കെ. ഹേമന്ത്, കെ.കെ. അഖിൽ എന്നിവർ പങ്കെടുത്തു.
നാഷണൽ ടാലന്റ് ക്വിസ് മത്സരം 26ന്
12:38 AM Jan 23, 2018 | Deepika.com