തിരുവനന്തപുരം: പിഎസ്സി നടത്തിയ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ പരീക്ഷയിലെ ചോദ്യങ്ങൾ ഒരു ഗൈഡിൽനിന്നും കോപ്പിയടിച്ചതായി ആരോപണം. ഇന്നലെ രാവിലെയാണ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ- ഇക്കണോമിക്സ് പരീക്ഷ പിഎസ്സി നടത്തിയത്. 31 മുതൽ 50 വരെയുള്ള ചോദ്യങ്ങൾ ഗൈഡിലേതുപോലെ തുടർച്ചയായി ആവർത്തിച്ചതായി ഉദ്യോഗാർഥികൾ പറയുന്നു.
സോഷ്യോളജി വിഭാഗത്തിൽ മാത്രം ആറു ചോദ്യങ്ങളാണ് ഗൈഡിന് സമാനമായി ആവർത്തിച്ചത്. അഞ്ചു വർഷത്തിനു ശേഷമാണ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ-ഇക്കണോമിക്സ് പരീക്ഷ പിഎസസി നടത്തുന്നത്. വളരെ പ്രതീക്ഷയോടെയാണ് പരീക്ഷയെഴുതാൻ തയാറെടുത്തതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. അഞ്ചു വർഷം മുമ്പു പരീക്ഷ നടത്തിയപ്പോഴും സമാനമായ ആരോപണം ഉയർന്നിരുന്നു.
നാലു മാസം മുൻപാണ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ തസ്തികകളിലേക്കുള്ള പരീക്ഷ നടത്തുന്നതിന് പിഎസ്സി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത്. ഹിസ്റ്ററി, ഇംഗ്ലീഷ്, ഹിന്ദി അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷകൾ നടത്താതെ ഇക്കണോമിക്സ് പരീക്ഷ ധൃതിപിടിച്ച് നടത്തിയതായും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
ഹയർ സെക്കൻഡറി അധ്യാപക പരീക്ഷ: ചോദ്യങ്ങൾ കോപ്പിയടിച്ചതായി ആരോപണം
12:38 AM Jan 23, 2018 | Deepika.com