ഓർത്തഡോക്സ് വിഭാഗത്തിന്റെ ചടങ്ങുകൾ തടസപ്പെടുത്തരുതെന്നു ഹൈക്കോടതി
12:38 AM Jan 23, 2018 | Deepika.com
കൊച്ചി: വിശ്വാസി എന്ന നിലയിൽ ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയിൽ പ്രാർഥനയ്ക്കായി പ്രവേശിക്കുന്നതിൽ ആർക്കും തടസമില്ലെന്നു ഹൈക്കോടതി. ഓർത്തഡോക്സ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ചടങ്ങുകൾ തടസപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയിലാണ് ഉത്തരവ്.