കോഴിക്കോട്: മോദി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന മുത്തലാഖ് ബില്‍ മുസ്ലിം കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന വിധത്തിലുള്ളതാണെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. ഒന്നിച്ചു മൂന്നു തവണ തലാഖ് ചൊല്ലുന്നതു നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതിനു മറപിടിച്ചുകൊണ്ടുള്ള നിയമത്തിലെ വ്യവസ്ഥകള്‍ വിഡ്ഢിത്തമാണെന്ന് അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുടുംബബന്ധ വിഷയങ്ങളെ ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാണു നീക്കം.
ഭാര്യ പരാതിപ്പെട്ടാല്‍ ജാമ്യം ലഭിക്കാതെ ഭര്‍ത്താവ് മൂന്നു വര്‍ഷം ജയിലില്‍ കിടക്കണമെന്നാണു പുതിയ വ്യവസ്ഥ. ഇക്കാലയളവില്‍ ഭാര്യക്കും ഭാര്യയുടെ രക്ഷിതാക്കള്‍ ക്കും ജയിലില്‍ കിടക്കുന്ന ഭര്‍ത്താവ് ചെലവിനു കൊടുക്കണം. ഇത്തരം കാര്യങ്ങള്‍ എങ്ങനെ സാധ്യമാകുമെന്നും അദ്ദേഹം ചോദിച്ചു.
മുത്തലാഖ് നിയമം മുസ്ലിം കുടുംബബന്ധം തകര്‍ക്കും: ഗുലാം നബി ആസാദ്
01:38 AM Jan 22, 2018 | Deepika.com