കണ്ണൂർ: യുഡിഎഫ് ഭരണകാലത്ത് മന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ സിപിഎം എംഎൽഎമാർ നിയമസഭയിൽ നടത്തിയ അക്രമക്കേസുകൾ പിൻവലിക്കുന്ന കാര്യം അറിയില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
കെ.എം. മാണിയുടെ പ്രസ്താവനയ്ക്ക് പാർട്ടി സെക്രട്ടറി കാനം മറുപടി നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ്-എം എൽഡിഎഫിലേക്ക് വന്നാൽ മുന്നണിയിലെ രണ്ടാം കക്ഷിയെന്ന സ്ഥാനം പോകുമോയെന്ന ചോദ്യത്തിന് യാതൊരു ഭയവുമില്ലെന്നും അങ്ങനെയൊന്നും സംഭവിക്കില്ലെന്നുമായിരുന്നു മറുപടി. സിപിഐ കേരളത്തിലെ ഇരുമുന്നണികളിലും നിന്നപ്പോഴും രണ്ടാം സ്ഥാനത്ത് തന്നെയായിരുന്നെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ കേസുകൾ പിൻവലിക്കുന്ന കാര്യം അറിയില്ലെന്നു മന്ത്രി ചന്ദ്രശേഖരൻ
01:26 AM Jan 22, 2018 | Deepika.com