തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. പൈലറ്റടിസ്ഥാനത്തില്‍ ഹൈടെക് പദ്ധതി പൂര്‍ത്തീകരിച്ച 139 സ്കൂളുകളെ ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ബന്ധിപ്പിച്ച് പൈലറ്റ് പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിക്കും.
ഒരു ലക്ഷത്തോളം സ്കൂള്‍ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റില്‍ കൈറ്റ്സ് പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. ധനമന്ത്രി ഡോ. തോമസ് ഐസക്, വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് എന്നിവര്‍ സംബന്ധിക്കും.
45,000 ക്ലാസ് മുറികള്‍ ഹൈടെക്കാവുന്നു; ഉദ്ഘാടനം ഇന്ന്
01:26 AM Jan 22, 2018 | Deepika.com