ഗൃഹനാഥന് ബസിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു
01:11 AM Jan 22, 2018 | Deepika.com
പൂച്ചാക്കല്‍: മരണവീട്ടില്‍ നിന്നും മടങ്ങിയ ഗൃഹനാഥന് ബസ് യാത്രയ്ക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചു. പാണാവള്ളി പഞ്ചായത്ത്12ാംവാര്‍ഡ് വടക്കേപൂണിത്തറയില് പരീത് (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഉദയനാപുരത്തെ ബന്ധുവിന്റെ മരണവീട്ടിലേക്ക് പോകുന്ന വഴി ബസിനുള്ളില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ബഷീറ. മക്കള്‍: ആഷിഖ്, അഷീഖ. മരുമകന്: റിയാസ്.