എടത്വ: പിഞ്ചുകുട്ടികളുമായി സഞ്ചരിച്ച വള്ളം മറിഞ്ഞ് തോട്ടില്‍ വീണ് രണ്ടര വയസുകാരി മരിച്ചു. ഒന്നര വയസുകാരന് രക്ഷപ്പെട്ടു. കൊല്ലം കരിന്തറ പുത്തന്‍പുരയില്‍ ജോഷ്വായുടെ മകള്‍ ഡെനീഷ (രണ്ടര) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ പച്ച മണമേല്ച്ചിറ തോട്ടില്വെച്ചായിരുന്നു അപകടം.
പാണ്ടി സ്വദേശിയായിരുന്ന വലിയപറമ്പില്‍ മാത്തുക്കുട്ടി പച്ചയില്‍ പുതിയതായി നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശനത്തിന് എത്തിയതായിരുന്നു കുടുംബം. വീടിന്റെ മുന്‍വശത്തെ തോട്ടിലൂടെ ഫൈബര്‍ വള്ളത്തില്‍ തുഴഞ്ഞു നടക്കുകയും വള്ളം തിരിക്കുന്നതിനിടയില്‍ കടകലിലും പോളയിലും ഉടക്കിയ വള്ളം മറിയുകയുമായിരുന്നു.
ജോഷ്വായുടെ സഹോദരപുത്രന് ജോഹ(ഒന്നര)യും പുഴയില്‍ മുങ്ങിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരും ഗൃഹപ്രവേശനത്തിന് എത്തിയവരും ചേര്‍ന്നാണ് കുട്ടികളെയും കൂടെയുണ്ടായിരുന്ന നാലുപേരെയും പുഴയില്‍നിന്ന് കരയ്ക്കെത്തിച്ചത്. കരയ്ക്കെത്തിക്കുമ്പോഴേക്കും ഡെനീഷ മരിച്ചിരുന്നു. ജോഹയെ പച്ചയിലെ സ്വകാര്യആശുപത്രിയില്‍ അടിയന്തര ചികിത്സ നല്കി. അമ്മ: ജാസ്മിന്. പിതാവ്: ജോഷ്വ, കോട്ടയം എആര്‍ ക്യാമ്പിലെ സിപിഒ ആണ്.
രണ്ടര വയസുകാരി വള്ളം മറിഞ്ഞു തോട്ടില്‍വീണു മരിച്ചു
01:11 AM Jan 22, 2018 | Deepika.com