കൊച്ചി: ഈ വർഷം മേയിൽ നടക്കുന്ന സിഎ ഫൈനൽ പരീക്ഷയും ഐപിസിസി/ഇന്റർ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കുമായി പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും. സിഎ വിദ്യാർഥികൾക്കു ജനുവരി 22 മുതലും ഐപിസിസി / ഇന്റർ ഉദ്യോഗാർഥികൾക്കു ഫെബ്രുവരി ഏഴു മുതലുമാണ് പരീക്ഷാധിഷ്ഠിത ഹ്രസ്വകാല ക്ലാസുകളെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ശാഖാ ചെയർമാൻ പത്രക്കുറിപ്പിൽ അറിയിച്ചു.
സിഎ പരിശീലനക്കാലത്തു ഐസിഎഐ നടത്തുന്ന വിവിധ നിർബന്ധിത പരിശീലന പരിപാടികളിൽ വിദ്യാർഥികൾ പങ്കെടുക്കേണ്ടതുണ്ട്. ഓറിയന്റേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ് കമ്യൂണിക്കേഷൻ സ്കിൽസ്, അഡ്വാൻസ്ഡ് ഇൻഫർമേഷൻ ടെക്നോളജി എന്നിവയൊക്കെ പരിശീലനത്തിൽ ഉൾപ്പെടുന്നു. എറണാകുളം ദിവാൻസ് റോഡിലുള്ള ഐസിഎഐ ഭവനിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഓണ്‍ലൈൻ അപേക്ഷകൾക്കായി www.kochiicai.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0484- 2910651 / 2910652 / 2372953.
സിഎ ഫൈനൽ പരീക്ഷ എഴുതുന്നവർക്കു പരിശീലനം
01:11 AM Jan 22, 2018 | Deepika.com