കോട്ടയം: നഗരത്തിലെ വ്യാപാരിയെ കബളിപ്പിച്ചു മൂന്നേകാൽ ലക്ഷം രൂപയുടെ വാർക്കക്കന്പി തട്ടിയെടുത്തയാളെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു.
കന്പം ലോവർ ക്യാന്പ് കടവീഥി തെരുവിൽ ക്രിസ്തുരാജ് ഭവനിൽ ക്രിസ്തുരാജ് (35) ആണ് അറസ്റ്റിലായത്. കോട്ടയം ചന്തക്കടവിലെ മന്പള്ളി ട്രേഡേഴ്സിൽനിന്നു കഴിഞ്ഞ നവംബറിൽ ഒരു ലോഡ് കന്പി കബളിപ്പിച്ചു വാങ്ങിയെന്നാണു കേസ്.
തട്ടിയെടുത്ത ഒരു ലോഡ് കന്പി തമിഴ്നാട്ടിൽ രണ്ടേമുക്കാൽ ലക്ഷം രൂപയ്ക്ക് വിൽപന നടത്തിയതായി പ്രതി സമ്മതിച്ചു. മേസ്തിരി പണിക്കൊപ്പം ചെറിയ പണികൾ ഇയാൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. ഇങ്ങനെ നടത്തിയ പണിക്ക് പണം നല്കാൻ ഇല്ലാതെ വന്നപ്പോഴാണു തട്ടിപ്പ് നടത്തിയതെന്നു പറയുന്നു. കന്പി വിറ്റുകിട്ടിയ രണ്ടേമുക്കാൽ ലക്ഷം രൂപ പണിക്കാർക്കായി വീതിച്ചു നല്കിയെന്നും ഇയാൾ പോലീസിന് മൊഴി നല്കി. വാഗമണിലെ റിസോർട്ട് നിർമാണം നടത്തുന്ന കരാറുകാരനെന്ന വ്യാജേന ഫോണിൽ പരിചയം സ്ഥാപിച്ചാണു തട്ടിപ്പ് നടത്തിയത്.
3.25 ലക്ഷം രൂപയുടെ വാർക്കക്കന്പി തട്ടിയെടുത്തയാൾ അറസ്റ്റിൽ
02:15 AM Jan 21, 2018 | Deepika.com