തൃശൂർ: ആറു ജില്ലകളിൽനിന്നുള്ള ഒരു വിഭാഗം ജനതാദൾ-എസ് പ്രവർത്തകർ രാജിവച്ച് ജനതാദൾ-യുവിൽ ചേരുമെന്നു ജെ.ഡി-എസ് സംസ്ഥാന കൗണ്‍സിൽ അംഗം ജോണ്‍ മരങ്ങോലി പത്രസമ്മേളനത്തിൽ പറഞ്ഞു. പാലക്കാട്, ഇടുക്കി, തൃശൂർ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള സംസ്ഥാനസമിതിയംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, ജില്ലാ നിർവാഹകസമിതിയംഗങ്ങൾ എന്നിവരാണ് രാജിവച്ച് ജെ.ഡി-യുവിലേക്കു വരുന്നത്.
നാളെ രാവിലെ 11ന് തൃശൂർ എൻജിനിയേഴ്സ് ഹാളിൽ നടക്കുന്ന നേതൃതല കൂട്ടായ്മയിൽ ലയനസമ്മേളനം നടക്കും. ദേശീയ സെക്രട്ടറി എം.വി. ശ്രേയാംസ്കുമാർ ഉദ്ഘാടനം ചെയ്യും. ഇന്നു വാടാനപ്പള്ളിയിൽ നടക്കുന്ന പരിപാടിയിൽ മണലൂർ മണ്ഡലം കമ്മിറ്റിയിൽനിന്നുള്ളവർ രാജിവച്ച് ജെ.ഡി-യുവിൽ ചേരും. 27നു കണ്ണൂരിലും ലയനസമ്മേളനം നടക്കും. പത്രസമ്മേളനത്തിൽ ജെ.ഡി-എസ് സംസ്ഥാന കൗണ്‍സിൽ അംഗം എം. സുഗതൻ, ജെ.ഡി.യു ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലി തുടങ്ങിയവരും പങ്കെടുത്തു.
ജെഡി-എസിൽനിന്ന് ഒരു വിഭാഗം ജെഡി-യുവിലേക്ക്
02:15 AM Jan 21, 2018 | Deepika.com