ശബരിമല മണ്ഡല, മകരവിളക്ക് മഹോത്സവം സമാപിച്ചു
01:29 AM Jan 21, 2018 | Deepika.com
ശബരിമല: മണ്ഡല, മകരവിളക്കു മഹോത്സവങ്ങൾക്കു ശേഷം ശബരിമല ക്ഷേത്രനട അടച്ചു. വെള്ളിയാഴ്ച രാത്രി ഗുരുതി നടന്നതോടെ ഉത്സവത്തിനു സമാപനമായിരുന്നു. ഇന്നലെ പുലർച്ചെ നട തുറന്ന് ഗണപതി ഹോമത്തിനു ശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ട തിരുനാൾ രാജരാജവർമ ദർശനം നടത്തി. മേൽശാന്തി നടയടച്ചു രാജപ്രതിനിധിക്കു താക്കോൽ കൈമാറി.