ദേ​ശീ​യ ജൂ​ജി​റ്റ്സു ചാ​ന്പ്യ​ൻ​ഷി​പ്പ് 31 മു​ത​ൽ തേ​വ​ര കോ​ള​ജി​ൽ

01:21 AM Jan 21, 2018 | Deepika.com
കൊ​​​​ച്ചി: കേ​​​​ര​​​​ള ജൂ​​​​ജി​​​​റ്റ്സു അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ​​​​യും തേ​​​​വ​​​​ര സേ​​​​ക്ര​​​​ഡ് ഹാ​​​​ർ​​​​ട്ട് കോ​​​​ള​​​​ജി​​​​ന്‍റെ​​​​യും ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ദേ​​​​ശീ​​​​യ ജൂ​​​​ജി​​​​റ്റ്സു(​​​പു​​​​രാ​​​​ത​​​​ന​ ജാ​​​പ്പ​​​​നീ​​​​സ് ആ​​​​യോ​​​​ധ​​​​ന​​​​ക​​​​ല​) ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് 31 മു​​​​ത​​​​ൽ ഫെ​​​​ബ്രു​​​​വ​​​​രി അ​​​​ഞ്ചു​​​വ​​​​രെ ന​​​​ട​​​​ക്കും.​​​സേ​​​​ക്ര​​​ഡ് ഹാ​​​​ർ​​​​ട്ട് കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ വി​​​വി​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നാ​​​​യി 500 പ​​​​രം കാ​​​​യി​​​​ര​​​​താ​​​​ര​​​​ങ്ങ​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് റോ​​​​ജി എം. ​​​​ജോ​​​​ണ്‍ എം​​​​എ​​​​ൽ​​​​എ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള 50 കാ​​​​യി​​​​ര​​​​താ​​​​ര​​​​ങ്ങ​​​​ളാ​​​​ണു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക. ജ​​​​ക്കാ​​​​ർ​​​​ത്ത​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ലേ​​​ക്കും അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന വേ​​​​ൾ​​​​ഡ് ജൂ​​​​ണി​​​യ​​​​ർ ജൂ​​​​ജി​​​​റ്റ്​​​​സു ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ലേ​​​​ക്കു​​​​മു​​​ള്ള ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ലേ​​​ക്കു​​​ള്ള സെ​​​ല​​​ക്ഷ​​​ൻ​​​കൂ​​​ടി​​​യാ​​​ണി​​​ത്. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ ജൂ​​​​ജി​​​​റ്റ്സു അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്രി​​​​സി​​​​ഡ​​​​ന്‍റ് സു​​​​രേ​​​​ഷ് ഗോ​​​​പി, തേ​​​​വ​​​​ര എ​​​​സ്എ​​​​ച്ച് കോ​​​​ള​​​​ജ് ഫി​​​​സി​​​​ക്ക​​​​ൽ എ​​​​ഡ്യൂ​​​ക്കേ​​​​ഷ​​​​ൻ വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​കെ.​​​​എ. രാ​​​​ജു, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി തെ​​​​സ്നി വ​​​​ർ​​​​ഗീ​​​​സ് എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.