തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർഥികളെ തരംതിരിച്ചാൽ കർശന നടപടിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. എസ്എസ്എൽസി പരീക്ഷയുടെ മുന്നോടിയായി സംസ്ഥാനത്തെ ചില പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളെ പഠനമികവിന്റെ അടിസ്ഥാനത്തിൽ എ, ബി, സി, ഡി എന്നീ വിഭാഗങ്ങളിലായി തരംതിരിക്കുന്നതായും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർമാരും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും ഇത്തരം തരംതിരിക്കൽ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.
ഏതെങ്കിലും സ്കൂളുകളിൽ ഈ നിർദേശത്തിനു വിരുദ്ധമായി തരംതിരിവുകൾ നടക്കുന്നതായി കാണുന്നപക്ഷം ബന്ധപ്പെട്ട പ്രഥമ അധ്യാപകർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
വിദ്യാർഥികളെ തരംതിരിക്കൽ: കർശന നടപടി
01:21 AM Jan 21, 2018 | Deepika.com