കൊച്ചി: ഫെഡറൽ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായി അഭയ പ്രസാദ് ഹോട്ട ചുമതലയേറ്റു. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായിരുന്നു.
വിജയ ബാങ്കിന്റെയും ആന്ധ്ര ബാങ്കിന്റെയും ആർബിഐ നോമിനി ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ഐഡിബിഐ ഇൻടെക് ലിമിറ്റഡിന്റെയും, മോട്ടിലാൽ ഒസ്വാൾ അസറ്റ് മാനേജ്മെന്റ് കന്പനിയുടെയും, ട്രാൻസാക്ഷൻ അനലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
ഫെഡറൽ ബാങ്ക് ഡയറക്ടറായി അഭയ പ്രസാദ് ഹോട്ട ചുമതലയേറ്റു
01:05 AM Jan 21, 2018 | Deepika.com