കോം ഇന്ത്യ ഭാരവാഹികൾ
01:05 AM Jan 21, 2018 | Deepika.com
തിരുവനന്തപുരം: മലയാളത്തിലെ സ്വതന്ത്ര ഓൺലൈൻ പത്രങ്ങളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ) ഭാരവാഹികളായി സെബാസ്റ്റ്യൻ പോൾ-ചെയർമാൻ, അമീൻ-പ്രസിഡന്റ്, ഷാജൻ സ്കറിയ-ജനറൽ സെക്രട്ടറി, അബ്ദുൾ മുജീബ്-ട്രഷർ, വിൻസന്റ് നെല്ലിക്കുന്നേൽ-വൈസ്പ്രസിഡന്റ്, അജയ് മുത്താന, ഷാജി ജോൺ-ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.