സുൽത്താൻ ബത്തേരി: സംസ്ഥാനത്തെ മികച്ച നഗരസഭയായി കട്ടപ്പനയും മികച്ച കോർപറേഷനായി തിരുവനന്തപുരവും തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭയിൽ ആറ്റിങ്ങൽ രണ്ടാം സ്ഥാനവും തൃപ്പൂണിത്തു റ മൂന്നാം സ്ഥാനവും നേടി. മികച്ച കോർപറേഷന് 25 ലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനം. മികച്ച നഗരസഭയ്ക്ക് 25 ലക്ഷവും ട്രോഫിയും രണ്ടാം സ്ഥാനത്തിനു 15 ലക്ഷവും ട്രോഫിയും മൂന്നാം സ്ഥാനത്തിന് 10 ലക്ഷവും ട്രോഫിയുമാണ് സമ്മാനം.
2015-16 വർഷത്തിലെ മികച്ച നഗരസഭയായി ചാലക്കുടി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം മലപ്പുറത്തിനും മൂന്നാം സ്ഥാനം ആറ്റിങ്ങലിനുമാണ്. കൊല്ലമാണ് മികച്ച കോർപറേഷൻ.
മികച്ച നഗരസഭ കട്ടപ്പന; കോർപറേഷൻ തിരുവനന്തപുരം
02:13 AM Jan 20, 2018 | Deepika.com