കാഞ്ഞിരപ്പള്ളി: ഒാഖി ദുരന്തബാധിതർക്കു സാന്ത്വന സ്പർശമായി പുത്തൻകൊരട്ടി സെന്റ് ജോസഫ്സ് ഇടവകയും. ക്രിസ്മസ് ആലോഷങ്ങൾ വെട്ടിച്ചുരുക്കി പുത്തൻ കൊരട്ടി സെന്റ് ജോസഫ്സ് ഇടവകാംഗങ്ങൾ പങ്കുവച്ചപ്പോൾ സ്വരുക്കൂട്ടിയത് 3,29,101 രൂപ.
വികാരി ഫാ. വർഗീസ് പുതുപ്പറന്പിലിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഓഖി ബാധിത തിരുവനന്തപുരം തുമ്പ കടപ്പുറത്തെത്തി തുക കൈമാറി. തുകയുടെ ഒരു ഭാഗം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. സൂസപാക്യത്തിനു കൈമാറി. ശേഷിച്ച തുകയ്ക്ക് തുമ്പയിലെ ഇരുന്നൂറിൽപ്പരം കുടുംബങ്ങൾക്കു ഭക്ഷ്യകിറ്റുകളും നൽകി.
അരിയും പല വ്യഞ്ജന സാധനങ്ങളും അടങ്ങുന്ന കിറ്റുകൾ തുമ്പ സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളി വികാരി ഫാ. ആഷ്ലിന്റെ സാന്നിധ്യത്തിൽ വിതരണംചെയ്തു. 30 അംഗ സംഘം ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങളെ സന്ദർശിച്ചു.
തുന്പയുടെ മനംനിറച്ചു പുത്തൻകൊരട്ടിയും
01:54 AM Jan 20, 2018 | Deepika.com