തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സിഇഒ സന്തോഷ് മഹാപത്ര രാജിവച്ചു. പുതിയ സിഇഒയായി രാജേഷ് ഝായെ നിയമിച്ചു.
സന്തോഷ് മഹാപത്ര വിഴിഞ്ഞം അദാനി പോർട്ടിന്റെ ഉപദേശകനായും അദാനി ഗ്രൂപ്പിന്റെ നിലവിലെ മറ്റു പദവികളിലും തുടരുമെന്ന് കമ്പനി വ്യക്തമാക്കി.നാട്ടിലേക്കുപോകുന്നതിനാലാണ് രാജിവച്ചതെന്ന് സന്തോഷ് മഹാപത്ര വിശദീകരിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വിഴിഞ്ഞം അദാനി തുറമുഖത്തിന്റെ പുതിയ സിഇഒ രാജേഷ് ഝാ പറഞ്ഞു.
വിഴിഞ്ഞം തുറമുഖം സിഇഒ രാജിവച്ചു
01:42 AM Jan 20, 2018 | Deepika.com