29ന് ധർണ നടത്തും
01:23 AM Jan 20, 2018 | Deepika.com
കോട്ടയം: പെട്രോൾ, ഡീസൽ വില വർധന മൂലം ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 29നു ജില്ലാ കേന്ദ്രങ്ങളിൽ കൂട്ടധർണ നടത്താൻ ജനാധിപത്യ കേരള കോൺഗ്രസ് തീരുമാനിച്ചു. ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.കെ.സി ജോസഫ്, പി.സി. ജോസഫ്, ആന്റണി രാജു, എം.പി. പോളി, എ.ജെ ജോസഫ്, ജോസ് വള്ളമറ്റം, മാത്യു കുന്നപ്പള്ളി, ഏലിയാസ് സഖറിയ, ഫ്രാൻസിസ് തോമസ്, ജോസ് പാറേക്കാട്ട്, ജോർജ് അഗസ്റ്റിൻ, കെ.സി. ജോസഫ്, തോമസ് കുന്നപ്പപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.