കോട്ടയം: സിപിഎം പുറന്തള്ളുന്നവരെ ഏറ്റുവാങ്ങുന്ന പാർട്ടിയുടെ നേതാവായ കാനം രാജേന്ദ്രനിൽനിന്ന് ഇതിൽ കടുതൽ നിലവാരം കേരളം പ്രതീക്ഷിക്കുന്നില്ലെന്നു കേരള കോണ്‍ഗ്രസ് -എം ജനറൽ സെക്രട്ടറി ഡോ.എൻ.ജയരാജ് എംഎൽഎ.
കേരള കോണ്‍ഗ്രസിന്റെ നേതാക്കളോടു മത്സരിച്ചപ്പോഴെല്ലാം പരാജയപ്പെട്ട പാരന്പര്യമാണു സിപിഐക്കുള്ളത്. അതുകൊണ്ടുതന്നെ സിപിഐയെ സംബന്ധിച്ചിടത്തോളം അവരുടെ ഉറക്കം കെടുത്തുന്ന ചരിത്രമാണു കേരള കോണ്‍ഗ്രസിന്റേത്. സ്വന്തം പാർട്ടിക്കു ലഭിച്ച സീറ്റു പോലും വിൽപനയ്ക്കു വച്ച പാരന്പര്യമാണ് സിപിഐയുടേത്. വർഗീയ ഫാസിസത്തെക്കുറിച്ചും സാന്പത്തിക നയങ്ങളെക്കുറിച്ചും ഇന്ധനവില വർധനവിനെക്കുറിച്ചുമൊന്നും സിപിഐ സമ്മേളനങ്ങൾ ചർച്ച ചെയ്തില്ലെന്നും ജയരാജ് കുറ്റപ്പെടുത്തി.
കാനത്തിൽനിന്ന് കൂടുതൽ നിലവാരം പ്രതീക്ഷിക്കുന്നില്ല: ജയരാജ് എംഎൽഎ
01:23 AM Jan 20, 2018 | Deepika.com