തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിന്റെ ഉദ്ഘാടനം 22 ന് ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പൈലറ്റടിസ്ഥാനത്തിൽ ഹൈടെക് പദ്ധതി പൂർത്തീകരിച്ച 139 സ്കൂളുകളെ വീഡിയോ കോണ്‍ഫറൻസിംഗ് വഴി ബന്ധിപ്പിച്ച് പൈലറ്റ് പൂർത്തീകരണ പ്രഖ്യാപനം ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. ഒരു ലക്ഷത്തോളം സ്കൂൾ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. ധനകാര്യ - കയർ മന്ത്രി ഡോ. തോമസ് ഐസക്, വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് എന്നിവർ സംബന്ധിക്കും.
ഹൈടെക് ക്ലാസ് റൂം: ഉദ്ഘാടനം 22ന്
01:11 AM Jan 20, 2018 | Deepika.com