പാലാ: അമേരിക്കയിലെ കിഡ്നി ഫേഡറേഷനുകളുടെ സംഘടനയായ നാഷണൽ കിഡ്നി ഫൗണ്ടേഷന്റെ സേവ് ലൈഫ് ഹ്യുമാനിറ്റി പുരസ്കാരത്തിനു പാലാ വെട്ടുകല്ലേൽ ഷിബു പീറ്റർ അർഹനായി. വൃക്കരോഗം തടയാനുള്ള ചികിത്സാ സഹായവും ബോധവത്കരണവും നടത്തുന്നത് പരിഗണിച്ചാണ് പുരസ്കാരം. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഷിബു.
നാഷണൽ കിഡ്നി ഫൗണ്ടേഷൻ സെൻട്രൽ ഓഫീസിൽ നടന്ന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെയ്റ്റ് ഗ്രാബ് പുരസ്കാരം നൽകി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.
സേവ് ലൈഫ് ഹ്യുമാനിറ്റി പുരസ്കാരം ഷിബു പീറ്ററിന്
01:11 AM Jan 20, 2018 | Deepika.com