60 കഴിഞ്ഞ പാചകത്തൊഴിലാളികളെ ഒഴിവാക്കുന്നതു തടഞ്ഞു
01:11 AM Jan 20, 2018 | Deepika.com
കൊച്ചി: സ്കൂൾ പാചകത്തൊഴിലാളികളിൽ 60 വയസ് പിന്നിട്ടവരെ ഒഴിവാക്കുന്നതു ഹൈക്കോടതി താല്കാലികമായി തടഞ്ഞു. 60 പിന്നിട്ടവരെ ഒഴിവാക്കാനുള്ള നീക്കം ചോദ്യം ചെയ്തു കേരള സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ജി. ഷാനവാസ്, എ.കെ. ദേവി അമ്മ എന്നിവർ നൽകിയ ഹർജികൾ പരിഗണിച്ചാണു സിംഗിൾബെഞ്ചിന്റെ ഉത്തരവ്. ഹർജി ഫയലിൽ സ്വീകരിച്ചു.