ജീവനക്കാരുടെ സ്വത്ത് വിവരം: സമയപരിധി 31 വരെ നീട്ടി
01:11 AM Jan 20, 2018 | Deepika.com
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം എന്നീ വകുപ്പുകളിലെ ഓഫീസ് ജീവനക്കാരുടെ 2017 ലെ വാർഷിക സ്വത്തു വിവരങ്ങളുടെ പത്രിക ഓണ്‍ലൈനായി സമർപ്പിക്കുന്നതിനുളള സമയപരിധി 31 വരെ ദീർഘിപ്പിച്ചു. ഇതിനായി ഇനി അവസരം അനുവദിക്കില്ല. പത്രികാ സമർപ്പണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സൂചനയിലെ സർക്കുലറിൽ വിശദമാക്കിയിട്ടുണ്ടെന്ന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.