അധ്യാപക ക്ലസ്റ്റർ പരിശീലനം മാറ്റിവച്ചു
01:11 AM Jan 20, 2018 | Deepika.com
തിരുവനന്തപുരം: ഇന്നു നടത്താനിരുന്ന അധ്യാപക ക്ലസ്റ്റർ പരിശീലനം മാറ്റിവച്ചു. കഴിഞ്ഞ ദിവസം ചേർന്ന ക്യുഐപി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. അധ്യാപകർ സ്കൂൾ തല മാസ്റ്റർ പ്ലാൻ തയാറാക്കുന്ന പശ്ചാത്തലത്തിലാണ് ക്ലസ്റ്റർ പരിശീലനം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.