ദേശീയ ക്വിസ് മത്സരം
01:11 AM Jan 20, 2018 | Deepika.com
മാന്നാനം: കെഇ കോളജ് മനഃശാസ്ത്രം ഡിപ്പാർട്ട്മെന്റിന്റെയും അലുംനി അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ദേശീയതലത്തിൽ മനഃശാസ്ത്ര ക്വിസ് മത്സരം നടത്തും. മനഃശാസ്ത്രം ഐച്ഛികമായെടുത്ത ബിരുദ വിദ്യാർഥികൾക്കു പങ്കെടുക്കാം. ഫെബ്രുവരി ഒൻപതിനു രാവിലെ 11 മുതൽ നടത്തുന്ന മത്സരത്തിലെ വിജയികൾക്ക് 15,000, 10,000 രൂപ ക്രമത്തിൽ സമ്മാനം. ഒരു കോളജിൽനിന്ന് രണ്ടു പേരടങ്ങുന്ന ടീമിനു പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് 350 രൂപ. ഫെബ്രുവരി മൂന്നിനു മുൻപ് രജിസ്റ്റർ ചെയ്യണം. ഫോണ്: 9486091091, 8592856996, 9207682797.