തിരുവനന്തപുരം: ദക്ഷിണമേഖലാ എഡിജിപിയായ ബി. സന്ധ്യയെ അപ്രധാന തസ്തികയിലേക്കു മാറ്റി. പകരം ദക്ഷിണമേഖലാ എഡിജിപിയായി അനിൽകാന്തിനെ നിയമിച്ചു. നിലവിൽ ഗതാഗത കമ്മീഷണറായിരുന്നു അനിൽകാന്ത്. സന്ധ്യയെ പോലീസ് ട്രെയിനിംഗ് കോളജിൽ അഡീഷണൽ ഡയറക്ടറായി നിയമിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ ചില വിവാദ സംഭവങ്ങളാണു സന്ധ്യയുടെ മാറ്റത്തിന് ഇടയാക്കിയതെന്നാണു സൂചന.
ഇതോടൊപ്പം കൊച്ചി റേഞ്ച് ഐജിയായിരുന്ന പി. വിജയനെയും മാറ്റി. പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ ഐജിയായാണു വിജയനെ നിയമിച്ചത്. കൊച്ചി റേഞ്ച് ഐജിയായി വിജയ് സാക്കറെയെ നിയമിച്ചു. ഗതാഗത കമ്മീഷണറായി കെ. പത്മകുമാറിനെ നിയമിച്ചു. ഇന്നലെ രാത്രിയോടെയാണ് ഉത്തരവിറങ്ങിയത്.
ബി. സന്ധ്യയെ മാറ്റി, അനിൽകാന്ത് ദക്ഷിണമേഖലാ എഡിജിപി
02:29 AM Jan 19, 2018 | Deepika.com