തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഈ മാസം 22ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. 2018-19 വര്‍ഷത്തെ ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. ഒന്‍പതാം സമ്മേളനം ആകെ 11 ദിവസമായിരിക്കും.
നയപ്രഖ്യാപന പ്രസംഗത്തിനും ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയ്ക്കും മൂന്നു ദിവസം വീതവും നീക്കിവച്ചിട്ടുണ്ട്.
കെ.കെ. രാമചന്ദ്രന് നായര്‍, സിപിഐ നേതാവും മുന്‍ മന്ത്രിയും ഒന്നാം കേരള നിയമസഭ മുതല്‍ വിവിധ സഭകളില്‍ അംഗമായിരിക്കുകയും ചെയ്ത ഇ. ചന്ദ്രശേഖരന് നായര്‍ എന്നിവരുടെ ദേഹവിയോഗത്തില്‍ സഭ 23ന് അനുശോചനം രേഖപ്പെടുത്തുകയും മറ്റു നടപടികളിലേക്ക് കടക്കാതെ പിരിയുകയും ചെയ്യും.
നിയമസഭാ സമ്മേളനം22 മുതല്‍, ബജറ്റ് ഫെബ്രുവരി രണ്ടിന്
02:15 AM Jan 19, 2018 | Deepika.com