ശബരിമല: ശബരിമല ക്ഷേത്രത്തിൽ മകരവിളക്ക് തീർഥാടനകാലത്തിന് ഇന്നു സമാപനമാകും. നാളെ രാവിലെ നട തുറക്കുമെങ്കിലും ഭക്തർക്കു ദർശനമുണ്ടായിരിക്കില്ല.
ഇന്നു രാത്രി പത്തുവരെ ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കയറി ദര്‍ശനം നടത്താം. നെയ്യഭിഷേകം ഇന്നലെ പൂർത്തീകരിച്ചു. ഇന്നു നെയ്ത്തോണിയില്‍ നെയ്യ് സമര്‍പ്പിക്കാം. ഇന്നു രാത്രി പത്തിനു ഹരിവരാസനം പാടി നടയടച്ച ശേഷം മാളികപ്പുറത്തു ഗുരുതിപൂജ നടക്കും.
നാളെ രാവിലെ ആറിനു നട തുറന്നു ഗണപതി ഹോമത്തിന് ശേഷം 6.30ന് പന്തളം രാജപ്രതിനിധി തൃക്കേട്ട തിരുനാള്‍ രാജരാജവർമ ദര്‍ശനം നടത്തും. മേല്ശാനa്തി നടയടച്ച് രാജപ്രതിനിധിക്കു താക്കോല്‍ കൈമാറും. രാജപ്രതിനിധി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ചെലവിനായി ഒരു കിഴി പണവും ക്ഷേത്രത്തിന്റെ താക്കോലും മാനേജരെ ഏല്‍പ്പിക്കും. പതിനെട്ടാംപടിക്കു താഴെവച്ചാണ് ഈ ചടങ്ങ്.
തിരുവാഭരണങ്ങള്‍ അതിനു മുമ്പായി തിരിച്ചു കാല്‍നടയായി പന്തളം കൊട്ടാരത്തിലേക്ക് എഴുന്നള്ളിക്കും.
ശബരിമല തീർഥാടന കാലത്തിന് ഇന്നു സമാപനം
02:15 AM Jan 19, 2018 | Deepika.com