വരവിൽ കവിഞ്ഞ സ്വത്ത്: അസി. എൻജിനിയർക്കെതിരേ കേസ്
02:06 AM Jan 19, 2018 | Deepika.com
മൂവാറ്റുപുഴ: വരവിൽ കവിഞ്ഞ സ്വത്തു സന്പാദിച്ച കേസിൽ പിഡബ്ല്യുഡി ഇടുക്കി, പൈനാവ് സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനിയർ മൂവാറ്റുപുഴ ആവോലി സ്വദേശി എ.പി. സെൽവനെതിരേ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ഒന്നരക്കോടിയുടെ അധിക വരുമാനം കണ്ടെത്തിയതിനെത്തുടർന്നാണു വിഎസിബി എറണാകുളം സ്പെഷൽ സെൽ എസ്പി വി.എൻ. ശശിധരൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്.