കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി പി. രാജീവ് തുടരും. രണ്ടാംവട്ടമാണു രാജീവ് ജില്ലാ സെക്രട്ടറിയാകുന്നത്. ഏഴു പേരെ ഒഴിവാക്കിയും ഒൻപതു പേരെ പുതുതായി ഉൾപ്പെടുത്തിയും 45 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സംസ്ഥാന സമ്മേളന പ്രതിനിധികളായി 40 പേരെയും തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ കമ്മിറ്റിയിൽ 43 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് ഒഴിവുകളും ഉണ്ടായിരുന്നു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം. ദിനേശ് മണി, കെ. ചന്ദ്രൻ പിള്ള എന്നിവരുൾപ്പെടെ ഏഴുപേരെയാണു നിലവിലുള്ള കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത്. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. സതീഷ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.വി. അനിത ഉൾപ്പെടെയുള്ളവരാണു പുതുമുഖങ്ങൾ.
കഴിഞ്ഞ ജില്ലാകമ്മിറ്റിയിൽ 40 വയസിനു താഴെയുള്ളവർ ആരും ഉണ്ടായിരുന്നില്ല. പുതിയ കമ്മിറ്റിയിൽ 40 വയസിനു താഴെയുള്ള മൂന്നു പേരുണ്ട്. വനിതാ പ്രാതിനിധ്യം മൂന്നിൽനിന്നു നാലാക്കി. ഐകകണ്ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പെന്ന് പി. രാജീവ് പറഞ്ഞു.
എറണാകുളത്ത് പി. രാജീവ് സിപിഎം സെക്രട്ടറിയായി തുടരും
02:06 AM Jan 19, 2018 | Deepika.com