കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിനിടെ സിപിഎം കേന്ദ്ര കമ്മറ്റിയംഗവും മുൻ മന്ത്രിയുമായ പി.കെ. ഗുരുദാസൻ കുഴഞ്ഞുവീണു.
എറണാകുളം ടൗണ്‍ഹാളിൽ ഇന്നലെ ഉച്ചയ്ക്കു 12 ഓടെയാണു ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു കുഴഞ്ഞുവീണത്. ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പ്രാഥമിക പരിശോധനകൾക്കു വിധേയനാക്കി. പരിശോധനകളിൽ കുഴപ്പമില്ലെന്നു കണ്ടതോടെ ഉച്ചകഴിഞ്ഞു രണ്ടോടെ ആശുപത്രി വിട്ടു.
പ്രതിനിധി സമ്മേളനത്തിന്റെ ആദ്യദിവസം മുതൽ പി.കെ. ഗുരുദാസൻ സംബന്ധിച്ചിരുന്നു. ഗുരുദാസൻ കുഴഞ്ഞുവീണതിനെത്തുടർന്നു കുറച്ചു സമയം സമ്മേളന നടപടികൾ നിർത്തിവച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള തേതാക്കൾ ആശുപത്രിയിലെത്തി.
പി.കെ. ഗുരുദാസൻ കുഴഞ്ഞുവീണു
01:47 AM Jan 19, 2018 | Deepika.com