വളപട്ടണം: അഴീക്കോട് എംഎൽഎ കെ.എം. ഷാജിയെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ. അഴീക്കോട് പൂതപ്പാറ പി.കെ. ഹൗസിലെ നൗഷാദി(42) നെയാണ് വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൂതപ്പാറയിൽ അറസ്റ്റ് ചെയ്തത്.
കണ്ണൂർ സിറ്റിയിലെ ഡിഐഎസ് സ്കൂളിലെ ഇക്കണോമിക്സ് അധ്യാപകനും അക്ഷയയുടെ മുൻ ജില്ലാ കോ-ഓർഡിനേറ്ററുമാണ് അറസ്റ്റിലായ നൗഷാദ്. കെ.എം. ഷാജി എംഎൽഎ മണൽ കടത്തുകാരിൽനിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും അഴിമതിക്കാരനും അക്രമത്തിനു പ്രോത്സാഹനം നൽകുന്ന ആളാണെന്ന രീതിയിലുമാണു സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.
കലാപമുണ്ടാക്കൽ, എംഎൽഎയെ അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകളിലാണ് അറസ്റ്റ്.
കെ.എം. ഷാജി എംഎൽഎയെ അപകീർത്തിപ്പെടുത്തൽ: അധ്യാപകൻ അറസ്റ്റിൽ
01:47 AM Jan 19, 2018 | Deepika.com