കൊച്ചി: കാലടി ആദിശങ്കര എൻജിനിയറിംഗ് കോളജും ക്വിസ് കേരളയും സംയുക്തമായി സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തുന്നു. സമീക്ഷ 2കെ18 എന്ന പേരിൽ നടത്തുന്ന അഖില കേരള മത്സരത്തിൽ ഒന്പതാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കു പങ്കെടുക്കാം. ഒരു ടീമിൽ മൂന്ന് അംഗങ്ങളാകാം. സംസ്ഥാനത്തെ മൂന്നു മേഖലകളിൽ നടക്കുന്ന പ്രാഥമിക മത്സര വിജയികൾക്കാണ് അവസാന റൗണ്ടിൽ മത്സരിക്കാനാകുന്നത്.
22ന് എളമക്കര ഭവൻസ് മന്ദിറിലും25ന് കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിലും29ന് തിരുവനന്തപുരം നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയത്തിലും പ്രാഥമിക മത്സരങ്ങൾ നടക്കും. ഫൈനൽ പോരാട്ടം ഏപ്രിലിലാണ്. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും. താത്പര്യമുള്ളവർ www.adishankara.ac.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. 9495129696, 9037519849.
യുവപ്രതിഭകൾക്കായി സംസ്ഥാനതല ക്വിസ് മത്സരം
01:35 AM Jan 19, 2018 | Deepika.com