ബാർകോഴ: കേസ് ഫയൽ ചെയ്യുമെന്നു പി.സി. ജോർജ്
01:27 AM Jan 19, 2018 | Deepika.com
കോട്ടയം: ബാർ കോഴക്കേസിൽ കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയാൽ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നു പി.സി. ജോർജ് എംഎൽഎ. മുഖ്യമന്ത്രിക്കു പരാതി നൽകിയശേഷമാകും കോടതിയെ സമീപിക്കുകയെന്നും ജോർജ് പറഞ്ഞു. സംസംസ്ഥാനത്തു പോലീസിന്റെ അഴിഞ്ഞാട്ടമാണു നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.