മുണ്ടക്കയം: ചെളിക്കുഴിയിൽ ബൈക്കിടിച്ചു കാൽനടയാത്രക്കാരനായ യുവാവ് മരിച്ചു. ചെളിക്കുഴി പുത്തൻപുരയ്ക്കൽ ബഷീറിന്റെ മകൻ സുമീർ (30) ആണ് മരിച്ചത്. മുണ്ടക്കയത്ത് ബേക്കറിയിൽ ജോലി ചെയ്തിരുന്ന സുമീർ രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്പോഴാണ് അപകടം.
ഇടവഴിയിൽനിന്നു റോഡിലേക്കു വേഗത്തിൽ വന്ന ബൈക്ക് ഓട്ടോയിൽ ഇടിച്ച ശേഷം നിയന്ത്രണം തെറ്റി റോഡിൽകൂടി നടന്നു പോവുകയായിരുന്ന സുമീറിനെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ സുമീറിന്റെ ശരീരത്തിലേക്ക് ഓട്ടോ മറിയുകയും ചെയ്തു. ഉടൻ തന്നെ സുമീറിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഭാര്യ സബീന. മകൾ: ഷെഫീക്ക ഫാത്തിമ (രണ്ടര വയസ്). അമ്മ: പരേതയായ സുബൈദ.
ബൈക്കിടിച്ചു യുവാവ് മരിച്ചു
01:27 AM Jan 19, 2018 | Deepika.com