കോട്ടയം: എൽഐസി ഓഫീസർ കുഴഞ്ഞുവീണു മരിച്ചു. എറണാകുളം മുളന്തുരുത്തി ഇഞ്ചിമല പനച്ചിയിൽ വർക്കിയുടെ (കുഞ്ഞപ്പൻ) മകൻ വിൽസൻ (55) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് നാഗന്പടത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സഹപ്രവർത്തകർ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
ഇന്നു വൈകുന്നേരം നാലിന് വീട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് മാമലശേരി മാർ മിഖായേൽ പള്ളിയിൽ മൃതദേഹം സംസ്കരിക്കും. മാതാവ്: മേരി. ഭാര്യ: ബീന (കോട്ടയം തൂന്പിൽ കുടുംബാംഗം), മകൾ: റിയ, മരുമകൻ: ജിബിൻ. സഹോദരങ്ങൾ: അനിത ജേക്കബ്, ബിജു.
എൽഐസി ഓഫീസർ കുഴഞ്ഞുവീണു മരിച്ചു
01:27 AM Jan 19, 2018 | Deepika.com