കുസാറ്റിൽ വിദ്യാർഥി ശില്പശാല
01:26 AM Jan 19, 2018 | Deepika.com
കൊച്ചി: ബൗദ്ധിക സ്വത്തവകാശ പുന:വിചിന്തനം’ എന്ന വിഷയത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രം നടത്തുന്ന ത്രിദിന ദേശീയ വിദ്യാർഥി ശില്പശാലയ്ക്ക് തുടക്കമായി. കുസാറ്റ് പ്രോ വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം ഡയറക്ടർ ഇൻ ചാർജ് ഡോ. എം.ഭാസി, ഡോ. എസ്. ഹരികുമാർ, ഡോ. പി.എസ്. സീമ, അഞ്ചന ഗിരീഷ്, സോമലത മോളി എന്നിവർ പ്രസംഗിച്ചു. ശില്പശാല 20 ന് സമാപിക്കും.