യുവാവിനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി
01:49 AM Jan 18, 2018 | Deepika.com
അമ്പലപ്പുഴ: യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറവന്തോട് ദൈവത്തിങ്കല്വെളി സുരേന്ദ്രന്റെ മകന് വിഷ്ണു (26)വിനെയാണ് മരിച്ച നിലയില്‍ കണ്ടത്. തീരദേശപാതയില്‍ കുറവന്തോട് പടിഞ്ഞാറ് റെയില്‍വേ ട്രാക്കില്‍ രാവിലെ 6.30 ഓടെയാണ് മൃതദേഹം കാണപ്പെട്ടത്. പുന്നപ്ര പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.