നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽ നിന്നായി 16 ലക്ഷം രൂപ വിലവരുന്ന 547 ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.
അബുദാബിയിൽ നിന്നെത്തിയ ജെറ്റ് എയർവേസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയുടെ പക്കൽ നിന്ന് 8.92 ലക്ഷം രൂപ വില വരുന്ന 293 ഗ്രാം സ്വർണവും, ഫ്ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയുടെ പക്കൽ നിന്ന് 7.07 ലക്ഷം രൂപ വില വരുന്ന 254 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി ഈന്തപ്പഴത്തിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
കൊച്ചിയിൽ 16 ലക്ഷത്തിന്റ സ്വർണം പിടികൂടി
01:36 AM Jan 18, 2018 | Deepika.com