പാലാ: കേരള ക്രിസ്ത്യൻ ഫൗണ്ടേഷന്റെ 2017 ലെ മാർത്തോമ അവാർഡിന് കോട്ടമലയച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ് ആയിലുക്കുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു.
രാമപുരം പഞ്ചായത്തിന്റെ പൈതൃകസ്വത്തായ കുറിഞ്ഞി കൂന്പനും കോട്ടമലയും കുരുവൻകുന്നും ഉൾപ്പെടുന്ന മലനിരകളും അവിടെ സ്ഥിതിചെയ്യുന്ന കുറിഞ്ഞികാവും മുനിയറകളും സംരക്ഷിക്കുന്നതിന് ഫാ. തോമസ് ആയിലുക്കുന്നേൽ നൽകുന്ന ധീരമായ നേതൃത്വമാണ് അവാർഡിന് അദ്ദേഹത്തെ അർഹനാക്കിയതെന്ന് അവാർഡ് നിർണയകമ്മിറ്റി പറഞ്ഞു. പ്രസിഡന്റ് ജോൺ കച്ചിറമറ്റം അവാർഡ് നിർണയകമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു. അവാർഡുദാനം ഫെബ്രുവരി ആദ്യം നടത്തുമെന്നു സെക്രട്ടറി ജോസ് ഫിലിപ് അറിയിച്ചു.
ഫാ. തോമസ് ആയിലുക്കുന്നേലിന് അവാർഡ്
01:21 AM Jan 18, 2018 | Deepika.com