നികുതി കുറയ്ക്കണം:ചെന്നിത്തല
01:52 AM Jan 17, 2018 | Deepika.com
തിരുവനന്തപുരം: പെട്രോൾ വിലയുടെ പേരിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തുന്ന പകൽകൊള്ള അവസാനിപ്പിക്കാൻ രണ്ടു സർക്കാരുകളും നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വില അനുദിനം വർധിപ്പിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നു എന്ന തൊടുന്യായം പറഞ്ഞാണ് ഇപ്പോൾ ഈ കൊള്ള നടത്തുന്നത്. എന്നാൽ ക്രൂഡോയിൽ വില ഇപ്പോഴും ബാരലിന് 70 ഡോളറിന് താഴെയേ ഉള്ളൂ-അദ്ദേഹം പറഞ്ഞു.