കൊച്ചി: കണ്ണൂരിൽനിന്ന് പതിനഞ്ചിലേറെ പേർ ഐഎസിൽ ചേർന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചു പ്രതികളെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു.
പ്രതികളെ എറണാകുളം പ്രത്യേക എൻഐഎ കോടതി നാലു ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. കണ്ണൂരിൽ വിവിധ ഭാഗങ്ങളിൽനിന്നായി 15ലേറെ പേർ ഐഎസിൽ ചേർന്നതായി പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് കേസ് എൻഐഎ ഏറ്റെടുത്തത്.
ഐഎസ് കേസ്: അഞ്ചു പേർ കസ്റ്റഡിയിൽ
01:52 AM Jan 17, 2018 | Deepika.com