കൊച്ചി: കൊറിയയ്ക്കും ചൈനയ്ക്കും വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോമാളിവേഷം കെട്ടുകയാണെന്നു യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്.
സ്ഥിരബുദ്ധിയില്ലാത്ത കൊറിയൻ ഭരണാധികാരിയുടെ കൊടുംക്രൂരതയിൽ അഭിമാനിക്കുകയും അടിമത്ത ഭരണവ്യവസ്ഥിതി നിലവിലുള്ള ചൈനയ്ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്നത് അൽപത്തരമാണെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.അഴിമതിയും സ്വജനപക്ഷപാതവും ഖജനാവ് കൊള്ളയടിക്കലും ഭൂമി കൈയേറ്റവുംകൊണ്ടു നേതാക്കൾ സ്വതസിദ്ധമായ ശൈലിയിൽ ഭരണത്തെ ആസ്വദിക്കുകയാണെന്നും ഡീൻ പറഞ്ഞു.
കോടിയേരി കോമാളിവേഷം കെട്ടുന്നു: ഡീൻ കുര്യാക്കോസ്
01:21 AM Jan 17, 2018 | Deepika.com