കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ കാലുകുത്തിയാൽ വി.ടി. ബൽറാം എംഎൽഎയുടെ കാൽ വെട്ടുമെന്ന് സമൂഹ മാധ്യമങ്ങളിൽ ഭീഷണി. കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ കൊണ്ടോട്ടി കൊടിമരം സഖാക്കളുടെ പേരിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് ഭീഷണി ഉയർത്തിയിരിക്കുന്നത്.
കൊണ്ടോട്ടി മുനിസിപ്പൽ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 19ന് ബൽറാമിനു കൊണ്ടോട്ടിയിൽ സ്വീകരണം നൽകുന്നുണ്ട്. ഈ പരിപാടിക്ക് എത്തിയാൽ വെട്ടുമെന്നാണ് വീഡിയോ ഭീഷണി. ബൽറാമിന്റെ മാതാപിതാക്കൾക്കെതിരെയും അസഭ്യം പറയുന്നുണ്ട്.
കൊണ്ടോട്ടിയിലെത്തിയാൽ വി.ടി. ബൽറാമിന്റെ കാൽ വെട്ടുമെന്ന് ഭീഷണി
01:21 AM Jan 17, 2018 | Deepika.com