കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലയിലെ തടയണ; സ്റ്റേ മൂന്നാഴ്ചത്തേക്ക് നീട്ടി
01:21 AM Jan 17, 2018 | Deepika.com
കൊച്ചി : കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലയിൽ പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള നിർമിച്ച തടയണ പൊളിക്കാനുള്ള കളക്ടറുടെ നോട്ടീസിലുള്ള സ്റ്റേ ഹൈക്കോടതി മൂന്നാഴ്ചത്തേക്കുകൂടി നീട്ടി. എംഎൽഎയുടെ ഭാര്യാ പിതാവ് അബ്ദുൾ ലത്തീഫിന്റെ എട്ട് ഏക്കറിലാണ് തടയണ നിർമിച്ചത്. അനധികൃതമായി നിർമിച്ച തടയണ പൊളിക്കാൻ ജില്ലാ കളക്ടർ ഡിസംബർ 12 ന് നോട്ടീസ് നൽകി. ഇതിനെതിരേ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.