ലഹരിവിരുദ്ധ പാഠഭാഗങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: കേരള മദ്യനിരോധന സമിതി
01:10 AM Jan 17, 2018 | Deepika.com
കൊച്ചി: അടുത്ത അധ്യയനവർഷം മുതൽ സ്കൂൾ പാഠ്യപദ്ധതിയിൽ ലഹരിവിരുദ്ധ പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാലയങ്ങളും മദ്യശാലകളും തമ്മിലുള്ള ദൂരപരിധി 200 മീറ്ററിൽ നിന്നു 50 മീറ്ററായി കുറച്ച നടപടി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജേക്കബ് മണ്ണാറപ്രയിൽ കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.