ആന്ധ്രയിൽ മരിച്ച യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തി
01:10 AM Jan 17, 2018 | Deepika.com
പാലാ: ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ മരിച്ച മലയാളി യുവതിയുടെ മൃതദേഹം ബന്ധുക്കളുടെ പരാതിയെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റുമാർട്ടം നടത്തി. പാലാ നെച്ചിപ്പൂഴൂർ പുതുപ്പള്ളിയേൽ പരേതനായ രാജുവിന്റെ മകൾ പി.ആർ. രേണു (23)ആണ് മരിച്ചത്. ആന്ധ്രയിൽ പോസ്റ്റുമാർട്ടം നടത്തിയതിലെ നടപടിക്രമങ്ങളിൽ സംശയമുണ്ടെന്നു ബന്ധുക്കൾ പാലാ പോലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ നാട്ടിലെത്തിച്ച മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തിയത്.